Advertisement

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണം : ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി

November 25, 2020
Google News 1 minute Read

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെയാണ് സമീപിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീലിനെ പിന്തുണയ്ക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംവരണസീറ്റുകൾ റൊട്ടേഷൻ പാലിച്ച് മാറ്റണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഹർജികളിൽ പലതിലും തങ്ങൾ കക്ഷിയായിരുന്നില്ലെന്നാണ് സർക്കാർ വാദം. മാത്രമല്ല സിംഗിൾ ബെഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്നും സംവരണത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകും.

941 ഗ്രാമപഞ്ചാത്തുകളിൽ 55 ശതമാനമാണ് ഇപ്പോൾ അധ്യക്ഷപദവികളിൽ സംവരണം. കോടതി ഉത്തരവ് നടപ്പാക്കിയാൽ അധ്യക്ഷപദവിയിലെ സംവരണം അൻപത് ശതമാനത്തിൽ താഴേയാകും. 100 പഞ്ചായത്തുകളിലെങ്കിലും മാറ്റം വരും. ഇത് ഭരണഘടനാ വിരുദ്ധമാണ്. അതിനാലാണ് കമ്മീഷനും അപ്പീൽ പോകാൻ തീരുമാനിച്ചത്.

Story Highlights local body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here