ബാർ കോഴക്കേസ്: ബിജു രമേശ് തെളിവായി വ്യാജരേഖ സമർപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

vigilance probe on biju ramesh statement

ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവായി വ്യാജരേഖ സമർപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ശ്രീജിത്ത് പ്രേമചന്ദ്രൻ എന്ന ആളാണ് ബിജു രമേശിനെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹർജി നൽകിയത്. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.

മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ബാർക്കോഴയിൽ രഹസ്യമൊഴി നൽകിയ ബിജു രമേശ് ബാർ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയടങ്ങിയ മൊബൈൽ ഫോണും, ഹാർഡ് ഡിസ്ക്കും കോടതിയിൽ നൽകിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ ഈ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി. കോടതിയേയും അന്വേഷണ സംഘത്തേയും തെറ്റിദ്ധരിപ്പിക്കാൻ വ്യാജരേഖ ചമച്ച ബിജു രമേശിനെതിരെ കോടതി നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights Bar bribe case, Biju ramesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top