വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ

കേരളത്തിൽ എവിടെയും വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുമായി മുല്ലപ്പള്ളി വേദി പങ്കിട്ടത് അവർ വെൽഫെയർ പാർട്ടി ആണെന്ന് അറിയാതെയാണെന്നും ഹസൻ പറഞ്ഞു.

അതേസമയം, പെരിയ കേസിലെ സുപ്രിംകോടതി വിധി മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും കേസിന് വേണ്ടി സർക്കാർ ചെലവഴിച്ച ഖജനാവിലെ പണം മുഖ്യമന്ത്രിയും പാർട്ടിയും തിരിച്ചടയ്ക്കണമെന്നും യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. സൗജന്യമായി ക്രിസ്മസ് കിറ്റ് വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും എംഎം ഹസൻ പറഞ്ഞു.

Story Highlights UDF convener MM Hasan says UDF has no alliance with Welfare Party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top