അ​ലി​സ ഫ​റാ വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സ്ഥാനം രാ​ജി​വ​ച്ചു

വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻസ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് അലിസ രാജിവച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ വൈറ്റ് ഹൗസ് വിടുന്ന ആദ്യത്തെ പ്രമുഖയാണ് അലിസ.

ഇന്നലെയാണ് അലിസ രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ചത്. പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ തേ​ടാ​ന്‍ വൈ​റ്റ് ഹൗ​സ് വി​ടു​ക​യാ​ണെ​ന്നാ​ണ് അ​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞ​ത്. ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ത​ര​ത്തി​ല്‍ ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​നം തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അലിസ പറഞ്ഞു.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര​വ​ധി വി​ദേ​ശ- ആ​ഭ്യ​ന്ത​ര മു​ന്‍​ഗ​ണ​ന​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ അലിസ വലിയ പങ്കാണ് വഹിച്ചത്. ട്രംപ് ഭരണകൂടത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷം അലിസ പ്രകടിപ്പിച്ചു. നിരവധി വിഷയങ്ങളിൽ ഭരണകൂടം വലിയ പങ്കാണ് വഹിച്ചതെന്ന് അലിസ പറഞ്ഞു. ഐഎസ്, അഫ്​ഗാൻ-താലിബാൻ വിഷയങ്ങൾ ഉൾപ്പെടെ അവർ ചൂണ്ടിക്കാട്ടി.

Story Highlights Farah resigns as White House communications director

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top