രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറില്‍

voting machine

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറില്‍. തൃശൂര്‍ പാണഞ്ചേരിയില്‍ വോട്ടിംഗ് യന്ത്രം തകരാറായി. ഒന്‍പതാം വാര്‍ഡിലെ ബൂത്തില്‍ പോളിംഗ് തടസപ്പെട്ടു. കൊച്ചി 35ാം ഡിവിഷനില്‍ വോട്ടിംഗ് വൈകുകയാണ്. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. വോട്ടെടുപ്പ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ്. അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Read Also : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്; കരുനീക്കം ശക്തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍

അതേസമയം രണ്ടാം ഘട്ടം നടക്കുന്ന ജില്ലകളില്‍ മികച്ച പോളിംഗാണ് തുടരുന്നത്. ആദ്യ അര മണിക്കൂറില്‍ 2.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട്ടില്‍ 2.3 ശതമാനം, പാലക്കാട്ട് 2.21 ശതമാനം, തൃശൂരില്‍ 2.36 ശതമാനം, എറണാകുളം 2.47 ശതമാനം, കോട്ടയം 2.37 ശതമാനം എന്നിങ്ങനെയാണ് ആദ്യ അര മണിക്കൂറില്‍ പോളിംഗ് രേഖപ്പെടുത്തിയത്.

എറണാകുളം കോര്‍പറേഷനില്‍ 2.45 ശതമാനവും തൃശൂര്‍ കോര്‍പറേഷനില്‍ 2.39 ശതമാനവും വോട്ട് ആദ്യ അര മണിക്കൂറില്‍ രേഖപ്പെടുത്തി. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Story Highlights local body election, voting machine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top