Advertisement

കിഴക്കമ്പലത്തെ വോട്ടറെ മർദിച്ച കേസ്; 9 പേർ പിടിയിൽ; 50 പേർക്കെതിരെ കേസ്

December 12, 2020
Google News 1 minute Read
9 arrested for attacking 20 20 worker

കിഴക്കമ്പലത്ത് വോട്ടറെ ആക്രമിച്ച കേസിൽ 9 പേര്‍ പിടിയില്‍. 50 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു.

എന്നാൽ പൊലീസ് നടപടിക്കെതിരെ ട്വന്റി-20 രം​ഗത്തെത്തി. സ്ത്രീയെ ഉൾപ്പെടെ കയേറ്റം ചെയ്തവരെ ജാമ്യത്തിൽ വിട്ടതിലാണ് അതൃപ്തി. ആക്രമിക്കെപ്പെട്ട ആളുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തതെന്ന് കുന്നത്തുനാട് സി ഐ ഷാജൻ പറഞ്ഞു. വോട്ടിംഗ് തടസപ്പെടുത്തിയതിന് പഞ്ചായത്തി രാജ് ആക്ട് പ്രകാരം ഉള്ള വകുപ്പും ചുമത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇന്നലെയാണ് കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകർക്ക് മർദനമേറ്റത്. ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ട്വന്റി ട്വന്റി പ്രവർത്തകനായ യുവാവിനും ഭാര്യയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് ട്വൻ്റി ട്വൻ്റി നേതൃത്വം പറഞ്ഞു. സ്ത്രീക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായതായും നേതാക്കൾ പറഞ്ഞു.

Story Highlights 9 arrested for attacking 20 20 worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here