‘ആക്രമിച്ചത് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകള്‍’: പി വി അന്‍വര്‍ എംഎല്‍എ

pv anwar aryadan muhammad

ആക്രമിച്ചത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകളെന്ന ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ ട്വന്റിഫോറിനോട്. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തില്‍ നിന്ന് കളിക്കരുതെന്ന് ഭീഷണി മുഴക്കിയെന്നും അപ്പന്‍കാപ്പ് കോളനിയില്‍ പോയിട്ടില്ലെന്നും എംഎല്‍എ. മുണ്ടേരി കവലയില്‍ വച്ചാണ് യുഡിഎഫുകാര്‍ തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് പരാജയ ഭീതിമൂലമുള്ള പ്രകോപനമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് പോറ്റിവളര്‍ത്തുന്ന ഗൂണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്നും നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും പി വി അന്‍വര്‍.

Read Also : റീബില്‍ഡ് നിലമ്പൂര്‍ ആരോപണം; കളക്ടര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ ആയിരുന്നു സംഭവം. രാത്രി 11 ന് എത്തിയ പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. അര്‍ധരാത്രിയോടെ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ അന്‍വറിനെ തടഞ്ഞത്.

പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി വി അന്‍വറിന്റെ പരാതിയെ തുടര്‍ന്ന് പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

Story Highlights aryadan muhammad, p v anwar mla, attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top