പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ദേശിച്ചിട്ടില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റ്മാര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ ശരീര ഊഷ്മാവ് അളക്കുന്നതുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ വ്യക്തത വരുത്തിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Story Highlights covid test not recommended for polling officials

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top