ഏലൂരിലെ സ്വർണ കവർച്ച; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും

എറണാകുളം ഏലൂരിലെ സ്വർണ കവർച്ചയിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് 362 പവൻ സ്വർണവും 25 കിലോ വെള്ളിയും വജ്രാഭരണങ്ങളും മോഷണം പോയെന്നാണ് കടയുടമയുടെ മൊഴി. മോഷണം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും പ്രതികളെ പറ്റി കൃത്യമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാസം 16 നാണ് ഏലൂർ എഫ്എസിറ്റി ജംഗ്ഷനിലെ ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് കോടികളുടെ ആഭരണങ്ങൾ മോഷണം പോയത്. തൊട്ടടുത്തുള്ള സലൂണിന്റെ പിൻഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച പ്രതികൾ ഒന്നര കോടിയോളം രൂപയുടെ ആഭരണങ്ങൾ കവർന്നുവെന്നാണ് കടയുടമ വിജയകുമാറിന്റെ മൊഴി. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടും മോഷ്ടാക്കളെ പറ്റി കാര്യമായ വിവരം ലഭിച്ചില്ല. ഇതിനിടെ മുൻപ് മോഷണക്കേസിൽ പെട്ടവരെയും ജയിലിൽ നിന്ന് പരോളിലിറങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഇത് ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച സൂചനകളിൽ നിന്നാണ് കേരളത്തിന് പുറത്തേക്ക് അന്വേഷണം നീങ്ങുന്നത്. തെരഞ്ഞെടുപ്പ് തിരകളാൽ അന്വേഷണ സംഘത്തിന്റെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്ര വൈകുകയാണ്. കൊച്ചി സിറ്റി എസിപി ലാൽജിയുടെ മേൽനോട്ടത്തിൽ ഏലൂർ സിഐ മനോജാണ് കേസന്വേഷിക്കുന്നത്.

Story Highlights Gold robbery in Elur; The investigation will be extended to other states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top