Advertisement

പുറത്തിറങ്ങാനിരുന്ന സിനിമ കൊവിഡിൽ മുങ്ങി; പകരം ദുബായ് ഷെയ്ക്ക് പ്രധാന കഥാപാത്രമാവുന്ന നോവൽ പുറത്തിറങ്ങുന്നു

December 12, 2020
Google News 1 minute Read
novel featuring dubai sheikh

ഒരു കഥയിലൂടെ/പുസ്തകത്തിലൂടെ കാഴ്ചകൾ കാണിക്കാൻ സാധിക്കുക എന്നത് എഴുത്തുകാരന്റെ വിജയമാണ്. മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും ഓൺലൈൻ വായനക്കാർക്ക് നല്ലൊരു വായനാ അനുഭവം നൽകുന്ന ‘ എ ഹോം എവേ ഫ്രം ഹോം എന്ന നോവലിന്റെ വിജയത്തിലാണ് സംവിധായകനും കഥാകൃത്തുമായ ഷെബി ചൗഘട്ട്.

മലയാളത്തിൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പ്രി പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ സിനിമ പാതിവഴിയിൽ മുടങ്ങി. അതിനിടെ ഒരു പ്രവാസിയുടെ അനുഭവം ഓൺലൈനിൽ വായിക്കാൻ ഇടയായതോടെയാണ് എ ഹോം എവേ ഫ്രം ഹോം പിറവി കൊള്ളുന്നത്.

എന്നാൽ പുസ്തകം മുഴുവനായും പ്രവാസ ജീവിത കഥയല്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷേ ഒരു പ്രവാസിയുടെ കഥയാണ്. കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസിയുടെ അനുഭവങ്ങളാണ് കഥയുടെ ഉള്ളടക്കം. ദുബായിലെ ഷെയ്ക്ക് മുഹമ്മദിന്റെ ഛായാചിത്രം ഈ നോവലിൽ ഒരു കഥാപാത്രമായി തന്നെ വരുന്നുണ്ട്.

നോവലിന്റെ അറബി പരിഭാഷ ഗൂഡല്ലൂർ സ്വദേശി അബു താഹിറാണ് നിർവ്വഹിച്ചിരിക്കുന്നത്. ഇംഗ്ലീഷ് തർജ്ജമ ഓസ്ട്രേലിയയിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശി സ്മിതാ ആന്റണിയും നിർവ്വഹിച്ചു. നോവലിന്റെ ട്രെയിലർ സംവിധാനം ചെയ്തത് ശ്രീനാരായണ സ്കൂൾ വിദ്യാർത്ഥിനിയായ അഫ്നാ റെഫിയാണ്.

Story Highlights novel featuring dubai sheikh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here