ജയിൽ വകുപ്പിന്റെ അന്വേഷണം തമാശയെന്ന് പ്രതിപക്ഷ നേതാവ്

ജയിൽ വകുപ്പിന്റെ അന്വേഷണം തമാശയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎം രവീന്ദ്രനോട് ഹാജരാകുവാൻ മുഖ്യമന്ത്രി ഉപദേശിക്കണം. സ്വപ്നയെ ഭീഷണിപ്പെടുത്തിയ ജയിൽ അധികൃതർ തന്നെ പരാതി അന്വേിക്കുന്നു. ജയിൽ വകുപ്പിന്റെ അന്വേഷണം തമാശയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കലിന്റെ പ്രവർത്തനത്തെപ്പറ്റിയും ലൈഫ് മിഷനിലും വിശദമായ പരിശോധന നടത്തും. ലൈഫ് മിഷനിലൂടെ വിവിധ ഭവന നിർമാണ പദ്ധതികൾ അട്ടിമറിക്കപ്പെട്ടു. വിവിധ വകുപ്പുകളുടെ കീഴിൽ നടന്ന ഭവന നിർമ്മാണ പദ്ധതികളെല്ലാം മുഖ്യമന്ത്രിയുടെ കീഴിലാക്കി ചുമതലയെല്ലാം മുഖ്യമന്ത്രി കൈവശപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാസർഗോഡ് പ്രതികരിച്ചു.

Story Highlights Opposition leader says jail department probe is a joke

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top