പണം നല്‍കി വോട്ടഭ്യര്‍ത്ഥന; കൊണ്ടോട്ടിയില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ പരാതി

kondotty candidate gives money to voter

മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീന്‍ എന്ന കുഞ്ഞാപ്പുവാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. സ്ഥാനാര്‍ത്ഥി പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് ജയിച്ച വാര്‍ഡാണിത്. സംഭവത്തില്‍ പരാതി ലഭിച്ചെന്ന് കൊണ്ടോട്ടി നഗരസഭ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഇംതിയാസ് പറഞ്ഞു. പരാതി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് കൈമാറിയെന്നും റിട്ടേണിംഗ് ഓഫീസര്‍.

Story Highlights malappuram, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top