മകനെ കൊലപ്പെടുത്തി, ശരീരം മസാല ചേർത്ത് വറുത്തു; അമ്മ അറസ്റ്റിൽ

mom killed son roasted body with masala arrested

പശ്ചിമബം​ഗാളിൽ മകനെ ക്രൂരമായി കൊലപ്പെടുത്തി ശരീരം മസാല ചേർത്ത് വറുത്ത അമ്മ അറസ്റ്റിൽ. ​ഗീത മെഹൻസാരിയയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 25 കാരനായ അർജുനാണ് കൊല്ലപ്പെട്ടത്.

അമ്മിക്കല്ല് ഉപയോ​ഗിച്ച് തലയുടച്ചാണ് ​ഗീത മകനെ കൊലപ്പെടുത്തിയത്. ശേഷം ദേഹത്ത് മസാല പുരട്ടി നെയ്യിൽ വറുത്തു. ഇതിന് ശേഷം അസ്തിക്കൂടം ടെറസിൽ ഉപേക്ഷിക്കുകയായിരുന്നു.

​ഗീതയും ഭർത്താവും ഏറെ നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. മകനെ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് അനിൽ മെഹൻസാരിയയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂര കൊലപാതകത്തെ കുറിച്ച് പുറംലോകം അറിയുന്നത്.

​ഗാതയും മകനും താമസിച്ചിരുന്ന സോൾട്ട് ലേക്കിലെ രണ്ട് നില വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അർജുന്റെ അസ്തിക്കൂടവും, രക്തം പുരണ്ട അമ്മിക്കല്ലും, ശരീരം വറുക്കാൻ ഉപയോ​ഗിച്ച വലിയ കടായിയും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ​ഗീത കുറ്റം സമ്മതിച്ചു. ശരീരം വെന്ത മണം വരാതിരിക്കാനാണ് നെയ്യും, കർപൂരവും, മസാലയും ചേർത്തതെന്ന് ​ഗീത പറഞ്ഞു.

​ഗീതയ്ക്ക് ദൂർമന്ത്രവാദമുണ്ടെന്നും, അതിനാലാണ് ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്നതെന്നും ഭർത്താവ് അനിൽ മൊഴി നൽകി. ദുർമന്ത്രവാദത്തിനായി മകനെ ബലി കൊടുത്തതാണോ എന്ന് സംശയിക്കുന്നതായും അനിൽ കൂട്ടിച്ചേർത്തു.

Story Highlights mom killed son roasted body with masala arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top