ഫ്‌ളാറ്റിൽ നിന്ന് വീണ് വീട്ട് ജോലിക്കാരി മരിച്ച സംഭവം; ദുരൂഹതയാരോപിച്ച് ഭർത്താവ്

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് വീണ് വീട്ട് ജോലിക്കാരി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്ഭർത്താവ് രംഗത്ത്.

സംഭവം കൊലപാതകമാണെന്ന് മരിച്ച കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ആരോപിച്ചു. നിലവിലെ പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ല. ഫ്‌ളാറ്റുടമായായ ഇംത്യാസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമം. ഫ്‌ളാറ്റുടമ പണം വാഗ്ദാനം ചെയ്തു. പിന്നീട് പരാതി ഇല്ലെന്ന് വെള്ളപേപ്പറിൽ ഒപ്പിട്ടു മേടിച്ചു. അതിനാലാണ് ആദ്യം കേസിന് പോകാതിരുന്നത്. പിന്നീട് യാതൊരു വിധത്തിലുള്ള സഹായവും ഫ്‌ളാറ്റുടമയുടെ പക്കൽ നിന്നുംലഭിച്ചില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. വിഷയത്തിൽ കമ്മീഷണർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

Story Highlights Housemaid dies after falling from flat; Husband accused of suspicion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top