അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് കോഴിക്കോട്ട് തോറ്റു

alan shuhaib muhammad shuhaib

കോഴിക്കോട്ട് അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. കോഴിക്കോട് കോര്‍പറേഷനിലായിരുന്നു ഷുഹൈബ് മത്സരിച്ചിരുന്നത്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായിരുന്നു.

അതേസമയം ഒഞ്ചിയത്ത് ആര്‍എംപി ഭരണം നിലനിര്‍ത്തി. പക്ഷേ സീറ്റ് നില കുറഞ്ഞു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും തോറ്റത് പാര്‍ട്ടിക്ക് തിരിച്ചടിയായി. എല്‍ഡിഎഫ് 2,3 വാര്‍ഡുകളില്‍ വിജയക്കൊടി നാട്ടി.

Read Also : പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളായ അലനും താഹക്കുമെതിരെ വീണ്ടും കേസ്

കോഴിക്കോട്ട് വെല്‍ഫെയര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുന്നുണ്ട്. മുക്കം നഗരസഭയില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. മൂന്ന് ഡിവിഷനുകളിലാണ് കൂട്ട്‌കെട്ട് വിജയിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് എല്‍ഡിഎഫിന് ഉള്ളത്. 476 പഞ്ചായത്തുകളിലാണ് നേട്ടം. 381 പഞ്ചായത്തുകളില്‍ യുഡിഎഫും മുന്നേറുന്നുണ്ട്. 24 ഇടത്ത് ബിജെപിയും മുന്‍തൂക്കം നിലനിര്‍ത്തി.

Story Highlights – alan shuhaib, rmp,local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top