Advertisement

ഇന്ന് മന്ത്രിസഭാ യോഗം ചേരും; ബജറ്റ് സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

December 24, 2020
Google News 1 minute Read
arif muhammed khan pinarayi vijayan

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം. ജനുവരി 8 മുതല്‍ നിയമസഭ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. സര്‍ക്കാരിന്റെ അടുത്ത നൂറു ദിന കര്‍മ്മ പരിപാടികളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Read Also : നാളെ പ്രത്യേക സമ്മേളനം ചേരില്ല; കാർഷിക നിയമം സംബന്ധിച്ച ചർച്ച ബജറ്റ് സമ്മേളനത്തിൽ

കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ബദല്‍ നിയമനിര്‍മാണവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടികളും മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. ഓരോ വകുപ്പുകളിലും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ഉള്‍പ്പെടുത്തിയാവും 100 ദിന കര്‍മ പരിപാടി പ്രഖ്യാപിക്കുക. ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കാനും സൗജന്യ കിറ്റ് വിതരണം തുടരാനും മന്ത്രിസഭ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഉച്ചയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

Story Highlights – cabinet meeting, arif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here