ശാഖാ കുമാരിയുടെ മരണം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി അരുൺ

ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി അരുൺ. കൈകൊണ്ട് മുഖം അമർത്തി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ്. ഷോക്കടിപ്പിച്ചത് മരിച്ചതിന് ശേഷമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഫോറൻസിക് വിഭാഗം കണ്ടെത്തി. മരിച്ച ശാഖാകുമാരിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

ശാഖാ കുമാരിയുടെ കൊലപാതകത്തിൽ ഭർത്താവ് അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സമ്പന്നയായ ശാഖ കുമാരിയും (51) അരുണും (28) രണ്ട് മാസം മുൻപാണ് പ്രണയത്തിനൊടുവിൽ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുൺ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരുൺ കുറ്റസമ്മതം നടത്തിയത്.

Story Highlights – Death of Shakha Kumari; Defendant Arun allegedly choked to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top