Advertisement

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 23 കൊവിഡ് മരണങ്ങള്‍

January 1, 2021
Google News 1 minute Read

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3095 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് അടുത്തിടെ യു.കെയില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 553, മലപ്പുറം 459, പത്തനംതിട്ട 433, കോട്ടയം 454, കോഴിക്കോട് 425, തൃശൂര്‍ 421, കൊല്ലം 412, തിരുവനന്തപുരം 248, ആലപ്പുഴ 353, കണ്ണൂര്‍ 202, പാലക്കാട് 120, വയനാട് 163, ഇടുക്കി 102, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights – covid 19, coronavirus, covid deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here