ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിൽ

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളനുസരിച്ച് 1.15,174 കോടി രൂപയാണ് ഡിസംബറിലെ നികുതി വരുമാനം. നടപ്പ് സാമ്പത്തിക വർഷം തുടർച്ചയായി മൂന്നാം മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കുമുകളിലെത്തുന്നത്.

കഴിഞ്ഞവർഷം ഡിസംബറിലെ വരുമാനത്തേക്കാൾ 12ശതമാനം അധികമാണ് ഈ വർഷം ചരക്ക് സേവന നികുതി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. നവംബറിലേതിനേക്കാൾ 104.963 കോടി രൂപയുടെ അധികവരുമാനമാണിത്. 2019 ഏപ്രിലിലാണ് മുമ്പ് കൂടുതൽ വരുമാനം ലഭിച്ച മാസം. 1,13,866 കോടി രൂപയായിരുന്നു വരുമാന ഇനത്തിൽ ലഭിച്ചത്. സമ്പദ് വ്യവസ്ഥയുടെ അതിവേഗ തിരിച്ചുവരവിനെയാണ് ജിഎസ്ടി വർധനവിലൂ
ടെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

Story Highlights – Goods and services tax revenue at an all-time high

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top