സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിക്കാൻ കേന്ദ്രത്തിന്റെ നീക്കം

കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. കായിക മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിലാണ് 50 ശതമാനം കാണികളെ അനുവദിക്കാനുള്ള നീക്കം. ഇൻസൈഡ് സ്പോർട്ട് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രവേശന കവാടങ്ങളിലും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തുമൊക്കെ ആളുകൾ കൂട്ടം കൂടുന്നുണ്ടോ എന്നറിയാൻ സിസിടിവികൾ സ്ഥാപിക്കണമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നതായി ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സർക്കാർ അനുമതിയുണ്ടെങ്കിലും അതാത് തദ്ദേശ ഭരണകേന്ദ്രങ്ങളിൽ നിന്ന് സംഘാടകർ ഇതിന് അനുമതി വാങ്ങണം.

ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനം ഫെബ്രുവരിയിലാണ്. ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കുന്ന പര്യടനത്തിൽ ടി-20, ഏകദിന പരമ്പരകളും ഉൾപ്പെട്ടിട്ടുണ്ട്. മാർച്ച് 28ന് പര്യടനം അവസാനിക്കും. കൊവിഡ് ഇടവേളയ്ക്കു ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ പര്യടനമാവും ഇത്. കഴിഞ്ഞ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയാണ് അവസാനമായി ഇന്ത്യയിൽ പര്യടനം നടത്തിയത്.

Story Highlights – Government to allow 50% spectators in stadium for sporting events in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top