നിയന്ത്രണങ്ങളോടെ റിപ്പബ്ലിക് ദിന പരേഡ് നടത്താൻ തീരുമാനിച്ചു

രാജ്യത്ത് കൊവിഡ് സാഹചര്യം നിലനിൽക്കെ റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണമേർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്പഥിൽ നടക്കുന്ന മാർച്ചിൽ സംഘങ്ങളുടെ അംഗബലം എന്നത് 144-ൽ നിന്ന് 96 കുറയ്ക്കും. മാത്രമല്ല, വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച് ചെങ്കോട്ടയിൽ അവസാനിക്കുന്ന പരേഡ് ഇക്കുറി നാഷണൽ സ്റ്റേഡിയം വരെയാക്കി ചുരുക്കും.

എന്നാൽ, ഫ്‌ളോട്ടുകളുടെ പ്രദർശനം ഉണ്ടായിരിക്കും, ഇതിലും ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. കാണികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് 25,000 പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക.

അതേസമയം, പരേഡിൽ പങ്കെടുക്കാനായി നവംബർ അവസാനം എത്തിയ രണ്ടായിരത്തോളം കരസേനാ സൈനികരിൽ 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights – It was decided to hold the Republic Day Parade with restrictions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top