Advertisement

പുതുവർഷ രാവിൽ ഗിഫ്റ്റ്‌സിറ്റി പദ്ധതി പ്രദേശത്ത് പ്രതിഷേധ പ്രകടനവുമായി യുവാക്കൾ

January 1, 2021
Google News 2 minutes Read

പുതുവർഷ രാവിൽ റോഡിൽ അന്തിയുറങ്ങി ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്ത് യുവാക്കളുടെ പ്രതിഷേധം. ജനങ്ങളെ കുടിയിറക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഭാഗമാകി അങ്കമാലി അയ്യമ്പുഴയിലെ 220 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിലൂടെ ഭവനരഹിതരാക്കപ്പെടുന്ന യുവജനങ്ങളാണ് റോഡിൽ അന്തിയുറങ്ങി പുതുവർഷത്തെ വരവേറ്റത്. കൊല്ലകൊട് – മുണ്ടോപുറം ഇടറോഡിൽ കിടന്ന് ഉറങ്ങിയും മുദ്രവാക്യം വിളിച്ചുമായിരുന്നു യുവജന മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. തുടർന്ന് പദ്ധതിയോടുള്ള വിയോജിപ്പ് അറിയിച്ച് കൊണ്ട് ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ പ്രതീകാത്മക മാതൃക കത്തിച്ചു.

ജനങ്ങളെ കുടിയിറക്കി കൃഷി ഭൂമി നശിപ്പിച്ചു കൊണ്ടുള്ള പദ്ധതികൾ അയ്യമ്പുഴയിൽ അനുവദിക്കില്ലെന്നു സമര സമിതി പറഞ്ഞു. പദ്ധതി അയ്യമ്പുഴയിൽ നിന്നും പിൻവലിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി.

Story Highlights – people protest at the Gift City project area on New Year’s Eve

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here