കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം ;ചര്‍ച്ചകള്‍ ഉടന്‍, ഇടക്കാല ആശ്വാസം വിതരണം ചെയ്തു; മന്ത്രി എ.കെ ശശീന്ദ്രന്‍

Salary reform in KSRTC; talks soon, Minister AK Sasindran

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇടക്കാല ആശ്വാസം രണ്ടാം മാസവും വിതരണം ചെയ്തു എന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. 1500 രൂപ ഡിസംബര്‍ മാസത്തെ ശമ്പളത്തിനൊപ്പം ജനുവരി ഒന്നിന് ശമ്പളത്തിനൊപ്പം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമായി ( 26,812 പേര്‍ക്കും ) 1500 രൂപ നിരക്കില്‍ 4 .02 കോടി രൂപയാണ് വെള്ളിയാഴ്ച നല്‍കിയത്. കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന വരെയാണ് ഇടക്കാല ആശ്വാസം നല്‍കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights – Salary reform in KSRTC; talks soon, Minister AK Sasindran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top