ലുലുമാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവം: പ്രതിയെ തിരിച്ചറിയാനായില്ല

എറണാകുളം ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന തുടരുമ്പോഴും കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. വനിതാ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ക്രിസ്മസ് രാത്രിയിലാണ് ലുലുമാളില്‍ വച്ച് ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടന്നത്. മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയുടെ ചിത്രം പുറത്തുവിട്ടെങ്കിലും ഇയാളെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. മാളിന് പുറത്തേക്കിറങ്ങിയ ശേഷമുള്ള പ്രതിയുടെ സഞ്ചാരപാത കണ്ടെത്താന്‍ കഴിഞ്ഞ നാല് ദിവസമായി നഗരത്തിലെ വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുകയാണ്.

മാളില്‍ വച്ച് യുവനടിയെ അപമാനിച്ച സംഭവത്തിലേതിന് സമാനമായി ഊര്‍ജിത അന്വേഷണത്തിന് വനിതാ കമ്മീഷന്‍ അധ്യക്ഷ നിര്‍ദേശിച്ചിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച് കളമശേരി പൊലീസ് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

Story Highlights – sexual harassment against a young woman at Lulu Mall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top