Advertisement

രാജ്യാന്തര ചലച്ചിത്ര മേള; വിവാദം അനാവശ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

January 2, 2021
Google News 2 minutes Read
International Film Festival; Controversy is unnecessary: Kadakampally Surendran

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം വിവാദമാക്കുന്നത് അനാവശ്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. . മാറ്റം താത്കാലികമാണെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിരുന്നു. തീരുമാനം ദുഖകരമെന്ന് ശശിതരൂര്‍ എംപിയും കെ എസ് ശബരീനാഥന്‍ എംഎല്‍എയും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് സ്ഥലങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത്. മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം ദുഖകരമാണെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. മികച്ച വേദി മാത്രമല്ല പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരുമാനം അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുമെന്നും വിഷയം പുനപരിശോധിക്കണമെന്നും കെ.എസ് ശബരിനാഥ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു .അതേസമയം, വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. തീരുമാനം കൊവിഡ് ജാഗ്രതയുടെ ഭാഗമാണെന്നും ചലലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും സിനിമാസ്വാദകര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

Story Highlights – International Film Festival; Controversy is unnecessary: Kadakampally Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here