ലിഫ്റ്റ് കൊടുത്ത യുവതിയോട് അശ്ലീല ചോദ്യം ചോദിച്ച് പത്താം ക്ലാസുകാരൻ; അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ച് യുവതി

14 year old boy asks vulgar question

സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് യുവതി. സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർണ എന്ന 23 കാരിയെ ഞെട്ടിച്ചത്.

പത്താം ക്ലാസുകാരന്റെ അശ്ലീല ചോദ്യം കേട്ട് താൻ തളർന്നു പോയെന്നും അപർണ സമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നു പറയുന്നു.

ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ ചിന്തിക്കാനും അത് സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് കഴിഞ്ഞതിന് സമൂഹമാണ് ഉത്തരം പറയേണ്ടതെന്നും അപർണ പറയുന്നു.

നടൻ ആര്യൻ രമണി ഗിരിജവല്ലഭൻ, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് എന്നിവരടക്കം നിരവധി പേർ ഇതിനോടകം അപർണയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ”പ്ലസ് ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്‌സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ ഒരു ഞെട്ടലും തോന്നുന്നില്ല” എന്നാണ് വിഡിയോ പങ്കുവച്ച് അശ്വതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

Story Highlights – 14 year old boy asks vulgar question

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top