മുന്‍ ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെ സിപിഐഎം തിരിച്ചെടുത്തു

v a sakkir hussain

ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത വി എ സക്കീര്‍ ഹുസൈനെ സിപിഐഎം തിരിച്ചെടുത്തു. ഇന്നലെ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. സാധാരണ പാര്‍ട്ടി അംഗമായാണ് വി എ സക്കീര്‍ ഹുസൈനെ സിപിഐഎം തിരിച്ചെടുത്തത്.

അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിലാണ് സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീർ ഹുസൈനെ കഴിഞ്ഞ ജൂൺ 24ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെ‍ന്‍ഡ് ചെയ്തത്.അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈനെത്തിരെ പാർട്ടി നടപടി സ്വീകരിക്കുകയായിരുന്നു .

ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ചേർന്നാണ് അച്ചടക്ക നടപടി പിൻവലിച്ചത്. സക്കീർ ഹുസൈൻ പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് നാല് വീടുകൾ വാങ്ങിയിരുന്നതായും, പാർട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയിരുന്നതാ യും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി കണ്ടെത്തിയിരുന്നു. സി എം ദിനേശ് മണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ കമ്മീഷൻ്റെ ആയിരുന്നു ഈ കണ്ടെത്തൽ. ഇതേതുടർന്നാണ് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.

മുൻപ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലും സക്കീർ ഹുസൈൻ എതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. പിന്നീട് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെടുക്കുകയും ചെയ്തു.

Story Highlights – sakeer hussain, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top