പ്രതിപക്ഷത്തിനൊപ്പം സഭ വിട്ട് പി സി ജോർജ്

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനൊപ്പം പി സി ജോർജ് എംഎൽഎയും ഇറങ്ങിപ്പോയി. ഇതുപോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെ ഉണ്ടായിട്ടില്ലെന്ന് പി സി ജോർജ് പറഞ്ഞു. പ്രതിപക്ഷവും പി സി ജോർജും സഭ വിട്ടിറങ്ങിയപ്പോൾ ബിജെപി എംഎൽഎ ഒ. രാജ​ഗോപാൽ സഭയിൽ തുടർന്നത് ശ്രദ്ധേയമായി.

​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ​ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Story Highlights – P C George

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top