സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി. രണ്ടു ദിവസത്തിനിടെ 1280 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,836.30 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളർ കരുത്താർജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായവർധയും ഓഹരി വിപണിയിലെ കുതിപ്പും സ്വർണവില കുറയാൻ കാരണമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും 2,350 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

Story Highlights – Gold prices fall in state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top