ചേലക്കരയില്‍ വെള്ളമില്ലാതെ നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങി; കര്‍ഷകര്‍ ദുരിതത്തില്‍

thrissur chelakkara paddy fields

തൃശൂര്‍ ചേലക്കരയില്‍ വെള്ളമില്ലാതെ നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തില്‍. ചേലക്കര അന്തിമഹാകാളന്‍കാവ് പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ. ഇതോടെ നിരവധി പേരാണ് കടകെണിയിലാകുന്നത്.

മുണ്ടകന്‍ കൃഷി ചെയ്ത് കതിരു വന്നെങ്കിലും കൃഷിയിടത്തില്‍ വെള്ളമില്ലാതെ എല്ലാം ഉണങ്ങി പോയി. കൃഷിയിടത്തിന് സമീപമുള്ള തോട്ടില്‍ നിന്നുമായിരുന്നു ആവശ്യമായ വെള്ളം എടുക്കുന്നത്. എന്നാല്‍ തോടുകളില്‍ വെള്ളമില്ല.

മഴ ഇത്തവണ പ്രതീക്ഷിച്ച പോലെ തുണച്ചില്ല. ചില കര്‍ഷകര്‍ വലിയ തുക നല്‍കി മോട്ടോര്‍ ഉപയോഗിച്ചും മറ്റുമാണ് കൃഷിയിടത്തില്‍ വെള്ളമെത്തിച്ചത്. എന്നാല്‍ അതിനു കഴിയാത്ത കര്‍ഷകര്‍ നിസ്സഹായതയോടെ കരിഞ്ഞുണങ്ങിയ പാടത്തേക്ക് നോക്കി നില്‍ക്കുകയാണ്.

ഉണങ്ങി പോയ നെല്‍ കതിരുകള്‍ പശുക്കള്‍ക്കായി മുറിച്ചു കൊടുക്കുകയാണ്. ലോണ്‍ എടുത്താണ് പലരും കൃഷിയിറക്കിയത്. മഴക്കാലത്ത് തോട്ടില്‍ എത്തുന്ന വെള്ളം കെട്ടിനിര്‍ത്തുന്നതിനുള്ള സൗകര്യം അതികൃതര്‍ ഒരുക്കണമെന്നും ഉണങ്ങിപോയ കൃഷിക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

Story Highlights – farmers, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top