സമസ്ത മുശാവറ യോഗത്തില്‍ മായിന്‍ ഹാജിക്ക് എതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണ സമിതിയെ നിയോഗിച്ചു

mc mayin haji

സമസ്ത മുശാവറ യോഗത്തില്‍ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ കൂടിയായ മായിന്‍ ഹാജിക്കെതിരെ രൂക്ഷ വിമര്‍ശനം. മായിന്‍ ഹാജിക്കതിരെ നടപടി വേണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്. യോഗം ചേര്‍ന്നത് കോഴിക്കോട്ട് ആയിരുന്നു.

സമസ്തയുടേത് സ്വതന്ത്ര നിലപാടാണെന്നും
ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ സമസ്തയിലെ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു അധ്യക്ഷന്‍ ജിഫ്രി തങ്ങളുടെ പ്രതികരണം. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കും. സമസ്തയുടെ അധികാരത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ലന്നും സമസ്ത മുശാവറ യോഗ ശേഷം ജിഫ്രി തങ്ങൾ വ്യക്തമാക്കി

അതേസമയം മുശാവറ യോഗത്തിൽ മുസ്ലിം ലീഗ് ഉപാധ്യക്ഷനും സമസ്‌ത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എംസി
മായിൻ ഹാജിക്കതിരെ രൂക്ഷ വിമർശനം ഉയർന്നു. മായിൻ ഹാജി സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്നും മുശാവറ അംഗം കൂടിയായ മുക്കം ഉമർ ഫൈസിക്കെതിരെ യോഗം വിളിച്ചെന്നുമായിരുന്നു വിമര്‍ശനം. ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാന്‍ സമസ്‌ത അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമസ്ത പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ള എട്ടംഗ സമിതിയെ ആണ് നിയോഗിച്ചത്.

Story Highlights – muslim league, samastha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top