സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് പേരാണ് മരിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് കൂടുതല്‍ വേഗത്തില്‍ നടത്താന്‍ തിരുമാനിച്ചതിന് പിന്നാലെ ഉണ്ടായ തീപിടുത്തം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. വൈദ്യുത ലൈനിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അറിയിച്ചിരുന്നു.

നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ആണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ടെര്‍മിനല്‍ ഒന്നാം ഗേറ്റില്‍ ആയിരുന്നു തീപിടിത്തം. നാട്ടുകാര്‍ നല്‍കുന്ന വിവരം അനുസരിച്ച് പത്തിലധികം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ആദ്യം ആളുകളെ എല്ലാം രക്ഷിക്കാന്‍ സാധിച്ചു എന്നാണ് കരുതിയതെങ്കിലും പിന്നിട് വിശദമായി പരിശോധന നടത്തിയതോടെയാണ് അഞ്ച് പേര്‍ മരിച്ചതായി കണ്ടെത്തിയത്. തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ച വിവരം പൂനെ മേയര്‍ തുടര്‍ന്ന് സ്ഥിരീകരിച്ചു.

Story Highlights – Anguished says PM Modi over death of 5 workers in fire at Serum Institute of India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top