തില്ലങ്കേരിയിൽ ഇന്ന് വോട്ടെടുപ്പ്; കനത്ത സുരക്ഷ

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് കനത്ത സുരക്ഷയിൽ. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. കള്ളവോട്ടും ബൂത്തുപിടിത്തവും തടയാൻ 64 ബൂത്തുകളിലും വീഡിയോ ചിത്രീകരണം ഏർപ്പെടുത്താൻ ഇന്നലെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന്, പായം പഞ്ചായത്തിലെ രണ്ട്, മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകൾ അടക്കം ആകെ 42 വാർഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 26 വാർഡുകൾ എൽഡിഎഫും 13 വാർഡുകൾ യുഡിഎഫും 3 വാർഡുകൾ ബിജെപിയും നേടിയിരുന്നു.
Read Also : തൃശൂർ പുല്ലഴിയിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്
അതേസമയം, തൃശൂർ പുല്ലഴിയിലും ഇന്നാണ് വോട്ടെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥി എം.കെ മുകുന്ദന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച തദ്ദേശ പൊതു തിരഞ്ഞെടുപ്പാണിത്. 6 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 4533 വോട്ടർമാരുള്ള ഡിവിഷനിൽ 2101 പേർ പുരുഷ വോട്ടർമാരും 2432 പേർ വനിതാ വോട്ടർമാരുമാണ്. പുല്ലഴി ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിലെ 3 ബൂത്തുകളിലാണ് പോളിങ് നടക്കുക. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വൈകീട്ട് 5 മുതൽ 6 വരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം. ഡിവിഷനിലെ 16 കോവിഡ് ബാധിതർ തപാൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എം ടി ഐ യിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ 22 നാണു വോട്ടെണ്ണൽ നടക്കുക.
Story Highlights – kannur thillankeri polling today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here