അന്‍പതിന്റെയും നൂറിന്റെയും മുദ്രപത്രങ്ങള്‍ കിട്ടാനില്ല; ജനങ്ങള്‍ വലയുന്നു

മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ആവശ്യത്തിന് മുദ്രപത്രം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു.
അന്‍പത്, നൂറ്, ഇരുനൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് കിട്ടാനില്ലാത്തത്. 50 രൂപയുടെ ആവശ്യത്തിനുപോലും 500 രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.

സാധാരണയായി ഉപയോഗിക്കുന്ന 50,100, 200 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തതും റവന്യൂ സ്റ്റാമ്പ്, കോര്‍ട്ട് ഫീ സ്റ്റാമ്പ് തുടങ്ങിയവയുടെ കുറവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതു മൂലം ചെറിയ മുദ്രപത്രങ്ങളുടെ സ്ഥാനത്ത് 500 രൂപയുടേത് വാങ്ങേണ്ട ഗതികേടിലാണ് പൊതുജനം. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ആനുകൂല്യത്തിനും ചെറിയ തുകയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. വസ്തു ഇടപാടിന്റെ കരാറുകള്‍, നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാനുള്ള അപേക്ഷ തുടങ്ങിയവക്കും ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ വേണം.

കൊവിഡ് രോഗവ്യാപനം വന്നതോടെയാണ് മുദ്രപത്രം എത്താന്‍ വൈകുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് സ്റ്റാമ്പ് പേപ്പര്‍ വരുന്നത്. മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നാണ് ആവശ്യം.

Story Highlights – stamp paper are not available

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top