ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദനം

kollam kottiyam youth attacked alleging bike robbery

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂര മർദനത്തിന് ഇരയായത്.

ജനുവരി 24ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവർത്തിച്ചിട്ടും ക്രൂരമർദ്ദനം തുടർന്നു.

ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമകാരികൾ പിൻതുടർന്ന് മർദ്ദിച്ചു. എന്നാൽ യഥാര്‍ത്ഥ ബൈക്ക് മോഷ്ടാക്കളെ പിന്നീട് പൊലീസ് പിടികൂടി.

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് യുവാവ്. മർദ്ദിച്ചവരെയും മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരേയും പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ഷംനാദ് പരാതി നൽകിയിട്ടുണ്ട്. മർദിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Story Highlights – kollam kottiyam youth attacked alleging bike robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top