കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ലിസ്റ്റിന് പുറത്ത്

വിവാദമായ കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക നിയമനത്തില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി എം ഷഹല ലിസ്റ്റിന് പുറത്ത്. ഈ വിഭാഗത്തില്‍ രണ്ട് തസ്തികകള്‍ ആണുള്ളത്.

ഷഹലക്ക് മൂന്നാം റാങ്കായതിനാല്‍ ആദ്യ രണ്ട് റാങ്കുകാരുടെ നിയമനത്തിന് സിന്‍ഡിക്കറ്റ് അംഗീകാരം നല്‍കി. ഷഹലയെ തിരികെ കയറ്റാനായി വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധന്‍ എന്ന നിലയില്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പസാണ് ആരോപണവുമായി രംഗത്ത് എത്തിയിരുന്നത്.

നിലവില്‍ 43 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. സഹല ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. ഷഹലയുടെ റിസേര്‍ച്ച് ഗൈഡ് ആയിരുന്ന ഡോ. പി കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു. ഗവേഷണ മേല്‍നോട്ടം വഹിച്ച വ്യക്തി സാധാരണ വിദ്യാര്‍ത്ഥി പങ്കെടുക്കുന്ന ഇന്റര്‍വ്യൂവില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറുണ്ട്. 126ഓളം അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം ഉണ്ടാകുകമെന്നും അതിലെല്ലാം ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് ശ്രമമെന്നും പരാതിയില്‍.

Story Highlights – Calicut University

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top