ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് വിട്ട മുൻമന്ത്രിയടക്കം അഞ്ച് നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമബം​ഗാളിൽ തൃണമൂല്‍ കോൺ​ഗ്രസ് വിട്ട മുൻമന്ത്രി രാജീബ് ബാനർജിയുടെ നേതൃത്വത്തിലുള്ള അഞ്ച് നേതാക്കള്‍ ഡൽഹിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രാജീബ് ബാനർ‌ജിക്ക് പുറമേ എംഎൽഎമാരായ പ്രഭിര്‍ ഘോസാല്‍, വൈശാലി ദാൽമിയ, മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവർത്തി, രുദ്രാനില്‍ ഘോഷ്‌ എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്.

അമിത് ഷാ ഞായറാഴ്ച കൊൽക്കത്തയിലെത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. ഹൗറയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റാലി നടത്തുമെന്നും തൃണമൂല്‍ വിട്ട നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ അമിത് ഷാ യാത്ര റദ്ദാക്കുകയും നേതാക്കളുമായി അദ്ദേഹത്തിന്റെ വസതിയില്‍വച്ച് കൂടിക്കാഴ്ച നടത്തുകയുമായിരുന്നു.

Story Highlights – Amit shah, trinamool congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top