ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിക്ക് വധഭീഷണി

ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. സ്‌ഫോടനം നടന്ന ഇസ്രയേല്‍ എംബസിക്ക് സമീപത്തുനിന്ന് ലഭിച്ച കത്തിലാണ് വധഭീഷണിയുള്ളത്. തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി എന്നാണ് കത്തില്‍ റോണ്‍ മല്‍ക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഇസ്രയേല്‍ എംബസിക്ക് സമീപത്ത് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആളപായമില്ല. പകുതി കരിഞ്ഞ നിലയില്‍ പിങ്ക് നിറത്തിലുള്ള സ്‌കാര്‍ഫും ഇസ്രായേല്‍ അംബാസിഡര്‍ക്കെന്ന പേരിലുള്ള വിലാസം എഴുതിയ കവറും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു.

അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ നടപടികള്‍ ഡല്‍ഹി പൊലീസ് വ്യാപിപ്പിച്ചു. വിസാ കാലവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയ ഇറാന്‍ പൗരന്മാരെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിരീക്ഷണം. സംഭവവുമായി ബന്ധപ്പെട്ട എന്‍.ഐ.എ, എന്‍.എസ്.ജി, മിലിറ്ററി ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംയുക്ത യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ അവലോകനം ചെയ്തു.

Story Highlights – ‘Count the days’: Death threat against Israeli envoy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top