Advertisement

ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം; ഡല്‍ഹി പൊലീസിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

February 2, 2021
Google News 2 minutes Read
tractor rally

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയിലെ പൊലീസ് നടപടികളെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ചോദ്യത്തിന് മറുപടി നല്‍കിയത് പാര്‍ലമെന്റിലാണ്.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മറ്റു വഴികളില്ലായിരുന്നു. അതിനാല്‍ ആണ് കണ്ണീര്‍ വാതകം, ജലപീരങ്കി, ബലപ്രയോഗം എന്നിവ ഉപയോഗിക്കേണ്ടിവന്നതെന്നും വിശദീകരണം. ലോക്‌സഭയില്‍ മറുപടി നല്‍കിയത് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയാണ്.

Read Also : ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന് വ്യാജ പ്രചാരണം [24 fact check]

കര്‍ഷകര്‍ കലാപം നടത്തി, സര്‍ക്കാര്‍ സ്വത്തുവകകള്‍ നശിപ്പിച്ചു, അതിനാല്‍ പൊലീസിന് മറ്റ് മാര്‍ഗങ്ങളുണ്ടായില്ല. റാലിക്കിടയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടി നിന്നെന്നും ആഭ്യന്തര മന്ത്രാലയം.

റിപ്പബ്ലിക്ക് ദിനത്തില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുകയും അതില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി പൊലീസ് 39 കേസുകള്‍ കര്‍ഷകര്‍ക്ക് എതിരെ കഴിഞ്ഞ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ക്കിടെ എടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തിനിടെ മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി.

Story Highlights – delhi police, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here