എറണാകുളത്ത് കൊവിഡ് ബാധ രൂക്ഷം; കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം

covid restrictions tightened ernakulam

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം. എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ട്വൻ്റിഫോറിനോട് പറഞ്ഞു. കണ്ടെയ്ൻമെൻറ് സോണുകൾ കൂടുതൽ നിരീക്ഷണത്തിൽ ആക്കുമെന്നും ജനങ്ങൾ ജാഗ്രത കൈവിടരുത് എന്നും എസ് സുഹാസ് പറഞ്ഞു.

എറണാകുളം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്12 ശതമാനത്തിൽ എത്തി നിൽക്കുകയാണ്. 30 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്ന നിലയാണ് ജില്ലയിലുള്ളത്. അതുകൊണ്ടുതന്നെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. ജില്ലയിലെ നിരോധനാജ്ഞ കൂടുതൽ ശക്തമാക്കുമെന്ന് കളക്ടർ എസ് സുഹാസ് 24നോട് പറഞ്ഞു. ആടിപിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും.

ജില്ലയിൽ രോഗം ബാധിക്കുന്നതിലേറെയും 20 നും 40 നും മധ്യേ പ്രായമുള്ളവർക്കാണ്.

Story Highlights – covid restrictions tightened in ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top