Advertisement

ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂട്ടണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്

February 2, 2021
Google News 2 minutes Read

ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ സംസ്ഥാനത്ത് കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാന്‍ വൈകുമെന്നുമാണ് വിശദീകരണം. കടുത്ത ലക്ഷണമുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലുള്ള സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം. ആര്‍ടിപിസിആര്‍ ടെസ്റ്റിനേക്കാള്‍ ഫലപ്രദം ആന്റിജന്‍ ടെസ്റ്റാണെന്നും മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗ്യവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്നും അതില്‍ 75 ശതമാനത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ജനുവരി 27ന് മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താകുറിപ്പായി പുറത്തിറക്കുകയും ചെയ്തു. ജനുവരി 28ന് വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി തീരുമാനം ആവര്‍ത്തിച്ചു.

എന്നാല്‍, മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി അഞ്ച് ദിവസം പിന്നിട്ടിട്ടും പരിശോധനകളുടെ എണ്ണം പഴയപടി തന്നെയാണ്. ചില ദിവസങ്ങളില്‍ കുറയുകയും ചെയ്തു.പ്രതിദിനം 75,000 ആര്‍ടിപിസിആര്‍ പരിശോധനകള്‍ എന്ന നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഉള്ളവയുടെ ശേഷി കൂട്ടുകയും വേണം. ഇവ രണ്ടും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.

Story Highlights – Department of Health says the proposal to increase RTPCR tests cannot be implemented

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here