മൊട്ടേര ടെസ്റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Fans allowed Motera Tests

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിക്കാൻ കഴിയുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.

“ഒരു ലക്ഷത്തിനു മുകളിൽ കാണികളെ ഉൾക്കൊള്ളാൻ കഴിയും എന്നതുകൊണ്ട് തന്നെ. 50 ശതമാനം കാണികളെ അനായാസം സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ കഴിയും. സർക്കാരും സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അഹ്മദാബാദിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിനുള്ളിൽ നിന്ന് മത്സരം കവർ ചെയ്യാൻ മാധ്യമപ്രവർത്തകരെയും അനുവദിക്കും.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Read Also : ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഒരു ടെസ്റ്റിലും ജയിക്കില്ല: ഗൗതം ഗംഭീർ

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയ പ്രമുഖർ മത്സരം കാണാൻ എത്തുമെന്നാണ് സൂചന.

1,10,000 പേർക്ക് ഇരിക്കാവുന്ന മൊട്ടേര സ്റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഈ നേട്ടത്തിലേക്ക് പുതുക്കി പണിതതിനു ശേഷം ഇത് ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിന് സ്റ്റേഡിയം വേദിയാവുന്നത്. നേരത്തെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ ഇവിടെ നടത്തിയിരുന്നു.

Story Highlights – Fans to be allowed inside stadium for Motera Tests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top