ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ ഇഡി ചോദ്യം ചെയ്യുന്നു

എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ കെ. ഷാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നവര്‍ക്ക് ഇഡി ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ട് എത്തി നോട്ടീസ് കൈമാറിയതിന് പിന്നാലെയാണ് ഷാഹുല്‍ ഹാജരായത്. രാവിലെ ഒന്‍പത് മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചാകും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിയുക. 22 പേര്‍ക്കാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്.

Story Highlights – Fashion gold fraud case; ED questions the director of the jewelry group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top