മൈലക്കൊമ്പ്‌ ദിവ്യ രക്ഷാലയത്തിൽ കൊവിഡ് വ്യാപനം രൂക്ഷം

covid mailacombu divya rakshalayam

ഇരുന്നൂറോളം അന്തേവാസികളുള്ള മൈലക്കൊമ്പ്‌ ദിവ്യ രക്ഷാലയത്തിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇതോടെ ദിവ്യരക്ഷാലയത്തെ ആരോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ കേന്ദ്രമായി പ്രഖ്യാപിച്ചു. എന്നാൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിൽ ആരോഗ്യ വകുപ്പിനു വീഴ്ച പറ്റിയതായി ആക്ഷേപമുണ്ട്.

കുമാരമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് ദിവ്യ രക്ഷാലയം പ്രവർത്തിക്കുന്നത്. 250 പേരുള്ള സ്ഥാനപനത്തിൽ 192 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ഉടൻ ആളുകളെ മാറ്റിപ്പാർപ്പിച്ച് മുൻകരുതൽ ശക്തമാക്കിയെങ്കിലും അന്തേവാസികൾക്കിടയിൽ രോഗം വ്യാപിച്ചു. ആരോഗ്യനില മോശമായ ഏഴ് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ ദിവ്യരക്ഷാലയത്തിൽ തന്നെ കഴിയുകയാണ്. ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരാണ് ഇവർക്ക് ആവശ്യമായ പരിചരണം നൽകുന്നത്.

അതേസമയം, രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പിനു വീഴ്ച പറ്റി എന്നൊരു ആരോപണം ഉയരുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ആരോഗ്യ വകുപ്പ് രംഗത്തെത്തി. ദിവ്യരക്ഷാലയത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ്റീൻ കേന്ദ്രമായി പ്രഖ്യാപിച്ചു. രണ്ട് ഡോക്ടർമാരടക്കം നാല് ആരോഗ്യപ്രവർത്തകരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. രോഗം ബാധിച്ച 20 പേർ നെഗറ്റീവായി. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്രമീകരണങ്ങളെല്ലാം ദിവ്യരക്ഷാലത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ആരുടേയും നില ഗുരുതമല്ലന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Story Highlights – covid spread rapidly in mailacombu divya rakshalayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top