ജയ്ദേവ് ഉനദ്കട്ട് വിവാഹിതനായി

jaydev unadkat got married

രാജസ്ഥാൻ റോയൽസ് പേസർ ജയ്‌ദേവ് ഉനദ്കട്ട് വിവാഹിതനായി. റിന്നി കൻ്റാരിയയാണ് വധു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഉനദ്കട്ട് വിവരം അറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 15ന് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കുടുംബക്കാർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

‘2021 ഫെബ്രുവരി രണ്ടിന് ഞങ്ങൾ വിവാഹിതരായ കാര്യം അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. ഒരുമിച്ചുള്ള യാത്രയിൽ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം.- ട്വിറ്ററിലെ കുറിപ്പിൽ ഉനദ്കട്ട് പറഞ്ഞു.

2018 മുതൽ രാജസ്ഥാൻ റോയൽസിൻ്റെ താരമാണ് ഉനദ്കട്ട്. 2010ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎലിലെത്തിയ താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡെയർഡെവിൾസ്, റൈസിങ് പൂനെ സൂപ്പർജയൻ്റ്സ് എന്നീ ടീമുകളിലും കളിച്ചിരുന്നു. ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളും ഒരു ടെസ്റ്റും 10 ടി-20കളും ഉനദ്കട്ട് കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ എട്ടും ടി-20യിൽ 14ഉം വിക്കറ്റുകൾ അദ്ദേഹത്തിനുണ്ട്. ഐപിഎലിൽ 80 മത്സരങ്ങളിൽ നിന്ന് 81 വിക്കറ്റുകളും താരത്തിനുണ്ട്.

Story Highlights – jaydev unadkat got married

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top