എഴുത്തുകാരന്‍ കെ എസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ച് അഭിഭാഷക

k s bhagavan

കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ പ്രൊഫസര്‍ കെ എസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു. ബംഗളൂരു സിറ്റി സിവില്‍ കോടതി പരിസരത്ത് വച്ചായിരുന്നു സംഭവം. കേസില്‍ വാദം കേള്‍ക്കാന്‍ എത്തിയപ്പോഴാണ് കെ എസ് ഭഗവാന് ഈ ദുരനുഭവം ഉണ്ടായത്. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് എഴുത്തുകാരന്റെ മുഖത്തേക്ക് മഷി ഒഴിച്ചത്. ജയ് ശ്രീറാം വിളിച്ചാണ് അഭിഭാഷകയുടെ ആക്രമണം ഉണ്ടായത്. ഈ പ്രായത്തിലും ദൈവത്തെ അധിക്ഷേപിക്കാന്‍ നാണമില്ലേ എന്നും യുവഅഭിഭാഷകയുടെ ചോദ്യം. ഇവര്‍ കെ എസ് ഭഗവാന് എതിരെ ഹിന്ദു മതത്തെ കുറിച്ച് പരാമര്‍ശിച്ചതിന് കേസും കൊടുത്തിരുന്നു.

Read Also : കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ; ജീവനൊടുക്കിയത് അഞ്ചാമത്തെ കർഷകൻ

ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനാലാണ് മഷി എറിഞ്ഞതെന്ന് മീര രാഘവേന്ദ്ര ട്വിറ്ററില്‍ വ്യക്തമാക്കി. ‘രണ്ട് മാസം മുന്‍പ് മൈസൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഹിന്ദു മതത്തെ പോലെ ഒരു മതമില്ലെന്ന് ഭഗവാന്‍ പറഞ്ഞു. ഹിന്ദു എന്ന പദം ഉപയോഗിക്കരുതെന്ന് ആളുകളോട് ആവശ്യപ്പെട്ടു. എല്ലാ ഹിന്ദുക്കളെയും വ്രണപ്പെടുത്തുന്നതാണിത്.’ എന്നാണ് മീരയുടെ വാദം. ഇവര്‍ക്ക് എതിരെ ഹലസൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് നിന്ന് ഭഗവാനെ രക്ഷിച്ചത്. ബാര്‍ഡ കൗണ്‍സിലിലും അഭിഭാഷകയ്ക്ക് എതിരെ ഭഗവാന്‍ പരാതി നല്‍കുമെന്ന് വിവരം. തീവ്ര ഹിന്ദു സംഘടനകളില്‍ നിന്ന് നേരത്തെ തന്നെ കെ എസ് ഭഗവാന് ഭീഷണി ഉണ്ടായിരുന്നു.

Story Highlights – k s bhagavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top