Advertisement

പരീക്ഷാ പേടിയകറ്റാം, സ്‌കോളർഷിപ്പും നേടാം പാലന ന്യൂറോസിങ്ക് ആപ്പിലൂടെ

February 10, 2021
Google News 2 minutes Read

പരീക്ഷകളെ പേടിയോടെ അഭിമുഖീകരിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? പഠനരീതികളുടെയോ അധ്യയനത്തിന്റെയോ മാത്രം പ്രശ്‌നമായി ഈ പരീക്ഷാ പേടിയെ കാണാൻ സാധിക്കില്ല. പഠനത്തിലെ ഏകാഗ്രതക്കുറവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളും വിദ്യാർത്ഥികളിലെ പരീക്ഷാ പേടിക്ക് കാരണമായേക്കാം. കൊവിഡ് മൂലം പഠനരീതിയിൽ സമഗ്രമാറ്റം സംഭവിച്ചതും പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളിൽ വലിയ മാനസിക പിരിമുറുക്കത്തിന് കാരണമായേക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പരീക്ഷ പേടിയും തോൽവിയെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും വിദ്യാർഥികളിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യാപ്രവണതയ്ക്ക് കാരണമാവുന്നുണ്ട്. മറ്റു വിദ്യാർത്ഥികളുമായി സ്വയം താരതമ്യം ചെയ്യുന്നതും മത്സരപരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴുണ്ടാവുന്ന ആത്മവിശ്വാസക്കുറവും വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും ആത്മഹത്യയിലേക്കു നയിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും കടമയാണ്.
വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, അവരുടെ രക്ഷിതാക്കൾ എന്നിവർ ഒരുപോലെ അനുഭവിക്കുന്ന ഈ വിഷമതയ്ക്ക് ശാസ്ത്രീയ പരിഹാരമാവുകയാണ് പാലന ന്യുറോസിങ്ക് വികാസ്. വിദ്യാർത്ഥികളുടെ മനസികസങ്കർഷങ്ങൾ ഇല്ലാതാക്കി ഏകാഗ്രത വർദ്ധിപ്പിക്കുക എന്നതാണ് പാലന ന്യുറോസിങ്ക് വികാസിന്റെ ലക്ഷ്യം.

ഒരു കൂട്ടം മലയാളികൾ നേതൃതം നൽകുന്നതാണ് ഈ സംരംഭം. മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഒരു പ്രതീക്ഷയായാണ് പാലന ന്യൂറോസിങ്ക്.

എന്താണ് പാലന ന്യൂറോസിങ്ക്?

പാലന ന്യൂറോസിങ്ക് ഒരു മൊബൈൽ ആപ്ലിക്കേഷനാണ്. മനസ്സിനെ ശാന്തമാക്കി മാനസികാരോഗ്യവും ജീവിതവിജയവും പ്രധാനം ചെയ്യുന്നതാണ് പാലന ന്യൂറോസിങ്ക്. നിങ്ങൾ സംരംഭകരോ പ്രൊഫഷണലുകളോ വിദ്യാർത്ഥികളോ ആരുമാകട്ടെ നിങ്ങളെ അസ്വസ്ഥമാക്കുന്ന പ്രശ്‌നങ്ങൾക്ക് വ്യത്യസ്തവും ലളിതവുമായ പരിഹാര മാർഗമാണ് പാലന ന്യൂറോസിങ്ക്. പ്രത്യേകം രൂപ കൽപ്പന ചെയ്ത ശബ്ദ വീചികളിലൂടെ മനുഷ്യന്റെ എനർജി സെന്ററുകളെ സ്വാധീനിച്ച് ഹാപ്പി കെമിക്കൽസിന്റെ ഉൽപ്പാദനം ത്വരിതപ്പെടുകയും അത് വഴി ഈ ആപ്പ് വ്യക്തികളിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ പാലന ന്യൂറോസിങ്ക് എന്ന ഡിജിറ്റൽ ന്യൂട്രീഷൻ മനുഷ്യന്റെ തലച്ചോറിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കുന്നു.

പാലന വികാസ് ശബ്ദവീചികൾ ശ്രവിക്കുന്നതിലൂടെ മാനസിക ഉന്മേഷവും മാനസിക ആരോഗ്യവും ത്വരിതപ്പെടുത്തുകയും ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കുകയും ചെയ്യും. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും അതുവഴി ഉയർന്ന വിജയം നേടാൻ സഹായിക്കുകയും ചെയ്യുന്നതാണ് വികാസ് ന്യൂറോസിങ്ക് ശബ്ദവീചികൾ. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ പാലന വികാസിന് സാധിക്കുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

കുട്ടികളിലെ ഏകാഗ്രത കൂട്ടി ഓർമക്കുറവ് പരിഹരിച്ച് അവരെ മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുക മാത്രമല്ല, സാമ്പത്തികമായി പിന്തുണയൊരുക്കാനും മുന്നിലുണ്ട് പാലന വികാസ്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണയൊരുക്കുകയാണ് പാലന വികാസ്. ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്കായി പാലന വികാസ് സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. 10000 രൂപയാണ് സ്‌കോളർഷിപ് തുക. പാലനയുടെ വികാസ് ന്യൂറോസിങ്ക് 90 ദിവസം പരിശീലിച്ച വിദ്യാർഥികൾക്കിടയിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്കാണ് സ്‌കോളർഷിപ് ലഭിക്കുക.

നിബന്ധനകൾ :

പാലന ന്യൂറോസിങ്ക് വികാസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതി

മികച്ച ഹെഡ്‌സെറ്റ് ഉപയോഗിച്ച് ശബ്ദം 50 % താഴെയായി വേണം ഉപയോഗിക്കാൻ.

പാലന ന്യൂറോസിങ്ക് ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകൾ എല്ലാം കൃത്യമായി പാലിക്കണം .

ന്യൂറോ സിങ്ക് വികാസ് 90 ദിവസം ഉപയോഗിച്ചതിന് ശേഷം എസ്.എസ്.എൽ.സി പരീക്ഷക്ക് ലഭിച്ച ഗ്രേഡ്, ന്യൂറോ സിങ്ക് ഉപയോഗത്തിൻറെ സ്റ്റാറ്റിസ്റ്റിക്‌സ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി 8593885886 എന്ന നമ്പറിലേക്ക് വാട്ട്‌സപ്പ് Or info@neursoync.in mail ചെയ്യുക.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് എങ്കിലും അർഹരായവരുടെ അപേക്ഷയനുസരിച്ച് കൂടുതൽ പേരെയും സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.

2021 ൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കാണ് അർഹത.

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ടി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://neurosync.page.link/R7SK

Story Highlights – palana neurosync , Next level of growth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here