Advertisement

ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാം; കോടതി വിധിയില്‍ അപ്പീലിന് കേന്ദ്രം

February 11, 2021
Google News 1 minute Read
muslim marriage

ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാം എന്ന വിധിയില്‍ അടിയന്തരമായി അപ്പീല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 18 വയസില്‍ താഴെയാണെങ്കില്‍ പോലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് മുസ്ലിം വ്യക്തിനിയമ പ്രകാരം ഇഷ്ടപ്പട്ട ഏതൊരാളുമായും വിവാഹ കരാറിലേര്‍പ്പെടാമെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിക്ക് എതിരെ ആണ് അപ്പില്‍ നല്‍കുക.

15 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രായപൂര്‍ത്തിയാകുമെന്ന് കരുതപ്പെടുന്നു എന്ന നിലപാട് അംഗീകരിച്ചതിനെതിരെ ആണ് അപ്പീല്‍. 36 വയസുള്ള യുവാവും 17കാരിയായ യുവതിയും നല്‍കിയ ഹര്‍ജിയിലായിരുന്നു പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി.

Story Highlights – central government, marriage age

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here