കോഴിക്കോട് ഭക്ഷ്യ വിഷബാധ; മുപ്പതോളം വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
രാത്രി എട്ട് മണിയോടെയാണ് 5 വിദ്യാർത്ഥിനികൾക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിനികളെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് മറ്റ് ഇരുപത്തഞ്ചോളം വിദ്യാർത്ഥിനികൾക്ക് കൂടി സമാനമായ രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
നേരത്തെയും ഇതേ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
Story Highlights – 30 students hospitalized food poison kozhikode
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.