പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്കാണ് കുറ്റിയാർവാലിയിൽ വീട് നിർമിച്ച് നൽകിയത്. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിച്ചു. നവംബർ ഒന്നിന് മന്ത്രി എം. എം. മണി തന്നെയായിരുന്നു വീടിനായുള്ള തറക്കല്ലിട്ടത്.
Read Also : പെട്ടിമുടി ദുരന്തബാധിതര്‍ക്ക് കുറ്റിയാര്‍വാലിയില്‍ വീടൊരുങ്ങി
കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടുകൾ നിർമിച്ചു നൽകിയത് . ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട 8 കുടുംബങ്ങൾക്കാണ് തണൽ ഒരുക്കിയത്. ഒരു ആയുസിന്റെ അധ്വാനം മുഴുവൻ ഒലിച്ചുപോയ പെട്ടിമുടിയിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു ഇന്ന്.
രാവിലെ മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ, തൊഴിൽവകുപ്പു മന്ത്രി ടിപി രാമകൃഷ്ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിച്ചു. മന്ത്രി എംഎം മണി താക്കോൽ കൈമാറി. ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് നൽകിയത്.
ആഗസ്റ്റ് ഏഴിനുണ്ടായ ഉരുൾ പൊട്ടലിൽ 66 പേരാണ് മരണപ്പെട്ടത്. 4 പേരെ കണ്ടെത്താനായില്ല. 12 പേരാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയിരുന്നു.
Story Highlights – Pettimudi disaster government handed over the keys of the houses
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.